വിമാനത്താവളത്തില്‍ എക്‌സിറ്റ് ഗേറ്റ് വഴി അകത്ത് കയറാന്‍ ശ്രമിച്ച കേന്ദ്രമന്ത്രിയെ വനിതാ ഇന്‍സ്‌പെക്ടര്‍ തടഞ്ഞു

Webdunia
ചൊവ്വ, 19 മെയ് 2015 (19:06 IST)
വിമാനത്താവളത്തിലേക്ക് എക്സിറ്റ് ഗേറ്റ് വഴി അകത്ത് കടക്കാനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമം വനിതാ ഇന്‍സ്‌പെക്ടര്‍ തടഞ്ഞു. ആളുകള്‍ പുറത്തേക്ക് പോകുന്ന വഴി അകത്ത് കയറാന്‍ ശ്രമിച്ച കേന്ദ്ര മന്ത്രി രാംഗോപാല്‍ യാദവിനെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥ തടഞ്ഞത്.

പാറ്റ്ന വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം രാം കൃപാല്‍ യാദവ് പുറത്തേക്കുള്ള ഗേറ്റ് വഴി അകത്തെത്താന്‍ ശ്രമിച്ചത്.എന്നാല്‍ മന്ത്രിയെയും ഒപ്പമുള്ളവരെയും ഗേറ്റിന്റെ ചുമതലയുള്ള വനിതാ ഇന്‍സ്‌പെക്ടര്‍ തടഞ്ഞു. മന്ത്രി തുടര്‍ന്ന് സംസാരിച്ചെങ്കിലും മേലുദ്യോഗസ്ഥരോടു ശേഷം കടത്തി വിടാനാകില്ലെന്ന് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് മന്ത്രി തിരികെ പോവുകയായിരുന്നു.അതേസമയം തിടുക്കത്തിലെത്തേണ്ടി വന്നതിനാലാണ് ഇങ്ങനെയൊരു ശ്രമം നടത്തിയതെന്നും ചെയ്തത് തെറ്റായിപ്പോയെന്നും രാം കൃപാല് യാദവ് പറഞ്ഞു.