വിധവകളെ വിവാഹം ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയാണ് മധ്യപ്രദേശ് സർക്കാർ വിധവകളെ വിവാഹം ചെയ്യുന്നവർക്ക് നൽകുന്നത്. പ്രതിവർഷം ആയിരം വിധവകളെയെങ്കിലും പുനർ വിവാഹം കഴിപ്പിക്കുക എന്നതാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
45 വയസ്സിൽ താഴെ പ്രായമുള്ള വിധവകളെയായിരിക്കണം വിവാഹം ചെയ്യുന്നത്. മധ്യപ്രദേശ് സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പാണ് ഈ പദ്ധതിയുമായി രംഗത്ത് വരുന്നത്. 20 കോടി രൂപയാണ് മധ്യപ്രദേശ് സർക്കാർ ഈ പദ്ധതിക്കായി മാറ്റിവെയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ പദ്ധതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയും വ്യാപകമായിട്ടുണ്ട്. ഇത് കൊണ്ട് തന്നെ ചില വ്യവസ്ഥകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.