കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെയും 3 മക്കളെയും കൊലപ്പെടുത്തി

ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:00 IST)
ഭര്‍ത്താവിനെയും മക്കളെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതി പൊലീസ് പിടിയില്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. കാമുകനുമായുള്ള അവിഹിതബന്ധം പുറത്തറിഞ്ഞതിനെ തുടർന്നാണ് യുവതി ഈ  ക്രൂരകൃത്യത്തിന് ഒരുങ്ങിയത്. 
 
കാമുകനായ ഹനുമാൻ പ്രസാദിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഭർത്താവിനെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.ഭർത്താവിനും മക്കൾക്കും ഭക്ഷണത്തിൽ ഉറക്കഗുളികകൾ പൊടിച്ചുചേര്‍ത്ത് സന്തോഷ് അവരെ മയക്കി. പിന്നീട് സന്തോഷ് കാമുകനായ ഹനുമാൻ പ്രസാദിനെ വിളിച്ചുവരുത്തി ഉറങ്ങിക്കിടന്ന ഭർത്താവിനെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍