വിദ്യാര്‍ഥി ഡല്‍ഹിയില്‍ ബിയര്‍ക്കുപ്പിക്കടിയേറ്റു മരിച്ചു

Webdunia
ഞായര്‍, 15 സെപ്‌റ്റംബര്‍ 2013 (16:59 IST)
PRO
വിദ്യാര്‍ഥി ഡല്‍ഹിയില്‍ തലയ്ക്കടിയേറ്റു മരിച്ചു. ന്യുയോര്‍ക്ക് സ്വദേശിയും ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ താമസക്കാരനുമായ അന്‍മോഹ സമ (21) ആണ് ബിയര്‍ കുപ്പികൊണ്ടുള്ള അടിയേറ്റു മരിച്ചത്.

സൗത്ത്പാര്‍ക്ക് അപാര്‍ട്ട്‌മെന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പംആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സമയ്ക്ക് അടിയേറ്റത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

അപാര്‍ട്ട്‌മെന്റില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സമ കെട്ടിടത്തില്‍ നിന്നു വീഴുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന ഇയാളെ ഉടന്‍ തന്നെ എയിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ മരണമടഞ്ഞു.

സമയോടൊപ്പമുണ്ടായിരുന്നവര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സമയുടെ മറ്റ് ബന്ധുക്കളെല്ലാം അമേരിക്കയിലാണ്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷമാണ് സമ ഇന്ത്യയിലെത്തിയത്.