വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കുപ്‌വാര ജില്ലയിലെ സൈനിക പോസ്റ്റിലെ സൈനികര്‍ മാനഭംഗപ്പെടുത്തി എന്നാരോപിച്ചാണ് ജനക്കൂട്ടം പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിനിടെ ജനക്കൂട്ടം സൈന്യത്തിന് നേരെ കല്ലെറിയുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ സൈന്യം വെടിവെക്കുകയായിരുന്നു. ഇഖ്ബാല്‍ അഹമ്മദ്, നയീം ഭട്ട് എന്നീ യുവാക്കളാണ് മരിച്ചത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്.