വികസനത്തിനായി ശ്രമിക്കുക: സിംഗ്

Webdunia
വ്യാഴം, 31 ജനുവരി 2008 (17:34 IST)
PTI
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. അരുണാചല്‍‌പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് ഉദ്‌ഘാടനം ചെയ്ത ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തില്‍ കോണ്‍ഗ്രസ് സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി നാല്‍പ്പതു വര്‍ഷം മുമ്പ് അരുണാചല്‍‌പ്രദേശിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചു. രാജീവ് ഗാന്ധി ഇരുപതു വര്‍ഷം മുമ്പ് അരുണാചല്‍‌പ്രദേശിന് സംസ്ഥാന പദവി നല്‍കി.

ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കും‘; മന്‍‌മോഹന്‍ സിംഗ് പറഞ്ഞു.

പ്രധാനമന്ത്രിയായതിനു ശേഷം മന്‍‌മോഹന്‍ സിംഗ് അരുണാചല്‍‌പ്രദേശില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം. അരുണാചല്‍‌പ്രദേശില്‍ അവസാനമായി സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൌഡയായിരുന്നു.