എഐസിസി ആസ്ഥാനത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി, മുതിര്‍ന്ന നേതാവ് അജിത് ജോഗി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരുണയുടെ പാര്‍ട്ടിഅംഗത്വമെടുക്കല്‍.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് കരുണ ശുക്ളയുടെ പാര്‍ട്ടി മാറ്റം. രാജ്‌യസേവനം എന്ന മോദിയുടെ വാഗ്ദാനം വെറും അസത്യം മാത്രമാണെന്ന് ഛത്തീസ്ഗഢിലെ മുതിര്‍ന്ന് ബിജെപി നേതാക്കളില്‍ ഒരാളാണ് കരുണ ശുക്ള.
പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കരുണ ശുക്ള പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റിരുന്നു.
2013 ഒക്ടോബര്‍ 25 നാണ് കരുണ ശുക്ള ബിജെപിയില്‍ നിന്ന് രാജിവച്ചത്. അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ടിആര്‍എസ്. നേതാവ് കെ.ചന്ദ്രശേഖരറാവുമായുള്ള അസ്വാരസ്വങ്ങളാണത്രെ വിജയശാന്തിയെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.