വാജ്പേയിക്ക് ഭാരതരത്നം നല്‍കിയതിനെ വിമര്‍ശിച്ച് ഒവൈസി

Webdunia
ചൊവ്വ, 5 മെയ് 2015 (12:02 IST)
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഭാരതരത്നം നല്‍കിയതിനെതിരെ ഓള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമൂന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. 
 
ബാബറി മസ്ജിദ് തകര്‍ത്തതില്‍ വാജ്പയിക്കും പങ്കുണ്ടെന്നും ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് ഭാരതത്തിന്റെ പരമോന്നത ബഹുമതി നല്‍കിയ മോഡി സര്‍ക്കാരില്‍ നിന്നും ഒരു നീതിയും പ്രതീക്ഷിക്കാനാവില്ലെന്നും ഒവൈസി പറ‍ഞ്ഞു.
 
1992 ഡിസംബര്‍ 5ന് വാജ്പേയി നടത്തിയ പ്രസംഗം ബാബറി മസ്ജിദ് തകര്‍ക്കാന്‍ പരോക്ഷ ആഹ്വാനം നല്‍കുന്നതായിരുന്നെന്നും ഒവൈസി കുറ്റപ്പെടുത്തി.
 
ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കുറ്റപത്രം ലഭിച്ച എല്‍ കെ അദ്വാനിക്ക് പത്മവിഭൂഷണ്‍ നല്‍കിയതിനെയും ഒവൈസി വിമര്‍ശിച്ചു. ഒവൈസിയുടെ പ്രസ്താവനകള്‍ പുതിയ വിവാദങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.