വാച്ച് കെട്ടാത്തതിന് കുത്തിക്കൊന്നു

Webdunia
തിങ്കള്‍, 21 ജനുവരി 2013 (17:25 IST)
PRO
PRO
വാച്ച് ധരിച്ചില്ലെന്ന കാരണം പറഞ്ഞ തൊഴിലാളിയെ കുത്തിക്കൊന്നു. ഗുജറാത്തിലാണ് സംഭവം. ദഹോദ് ജില്ലയിലെ മന്‍ഡ്‌ലി ഗ്രാമത്തില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളിയായ കന്‍‌ടി പട്ടേല്‍ ആണ് കുത്തേറ്റുമരിച്ചത്. അജ്ഞാതരാണ് ഇയാളെ കുത്തിയത്.

ശനിയാഴ്ച രാത്രി ബന്ധുവിനൊപ്പം പുറത്തിറങ്ങിയതായിരുന്നു കന്‍‌ടി പട്ടേല്‍. അജ്ഞാതരായ ചിലര്‍ അടുത്തെത്തി പട്ടേലിനോട് സമയം എത്രയായെന്ന് ചോദിച്ചു. തന്റെ കൈയില്‍ വാച്ച് ഇല്ലെന്ന് പട്ടേല്‍ മറുപടി നല്‍കി. ഇത് കേട്ടതോടെ സംഘത്തിലെ ഒരാള്‍ കത്തിയെടുത്ത് പട്ടേലിനെ കുത്തുകയായിരുന്നു.

തലയ്ക്കും നെഞ്ചിലും കുത്തേറ്റ പട്ടേല്‍ മരിയ്ക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.