ലോക്‍സഭയുടെ പ്രത്യേക അവകാശ കമ്മിറ്റിക്കു മുമ്പില്‍ ഹാജരായ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ റോണന്‍ സെന്‍ വെള്ളിയാഴ്‌ച രാജ്യസഭയുടെ പ്രത്യേക അവകാശ കമ്മിറ്റിക്കു മുമ്പില്‍ ഹാജരാകും. ‘തലയില്ലാ കോഴികള്‍’പരാമശം നടത്തിയ സെന്‍ രാജ്യസഭ കമ്മിറ്റിക്ക് വിശദീകരണം നല്‍കും
രാജ്യസഭയുടെ പ്രത്യേക അവകാശ കമ്മിറ്റിയുടെ ചെയര്‍മാന്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.റഹ്‌മാന്‍ ഖാനാണ്.
ഈ ആഴ്‌ച ലോക്‍സഭയുടെ പ്രത്യേക അവകാശകമ്മിറ്റിക്ക് മുമ്പില്‍ ഹാജരായ സെന്‍ നിരുപാധികം മാപ്പു പറഞ്ഞിരുന്നു. റെഡിഫ് ലേഖകനോട് അനൌപചാരികമായിട്ടാണ് താന്‍ ‘തലയില്ലാ കോഴികളെന്ന’ പരാമര്‍ശം നടത്തിയതെന്ന് സെന്‍ പറഞ്ഞിരുന്നു. ഇന്തോ-യു.എസ് ആണവകാറിനു വേണ്ടി താന്‍ വളരെയധികം പരിശ്രമിച്ചിരുന്നുവെന്നും അത് നടപ്പിലാകില്ലെന്ന് അറിഞ്ഞപ്പോള്‍ വളരെയധികം വിഷമമായെന്നും സെന്‍ പറഞ്ഞിരുന്നു.
ലോക്‍സഭ കമ്മിറ്റി സെന്നിന്‍റെ ക്ഷമാപണം സ്വീകരിച്ച് അദ്ദേഹത്തിനെതിരെ തുടര്‍നടപടികള്‍ വേണ്ടായെന്ന് തീരുമാനിക്കുകയായിരുന്നു. പാര്‍ലമെന്‍റിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു നയതന്ത്രവിദഗ്‌ധനോട് പ്രത്യേക അവകാശ കമ്മിറ്റികള്‍ക്കു മുമ്പില്‍ ഹാജരാവാന്‍ ഉത്തരവിട്ടത്.
ഇന്തോ-യു.എസ് ആണവകരാറിനു തടസ്സം നില്‍ക്കുന്നത് ‘തലയില്ലാത്ത കോഴികളാ‘ണെന്ന സെന്നിന്‍റെ പരാമര്‍ശം പാര്‍ലമെന്‍റ് അംഗങ്ങളെ ക്ഷുഭിതരാക്കിയിരുന്നു. തുടര്‍ന്ന് ലോക്‍സഭയിലെയും രാജ്യസഭയിലെയും പ്രത്യേക അവകാശ കമ്മിറ്റികള്‍ക്കു മുമ്പില്‍ഹാജരാകുവാന്‍ സെന്നിനോട് ആവശ്യപ്പെടുകയായിരുന്നു.