റെയില്‍വേ സ്റ്റേഷനിലെ ടെലിവിഷന്‍ സെറ്റുകളില്‍ നീലച്ചിത്രം പ്രദര്ശിപ്പിച്ചയാള് പിടിയിലായി. ഒറീസ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലെ 24 ടെലിവിഷന്‍ സെറ്റുകളിലാണ് ഒരേസമയം നീലച്ചിത്രം കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ഓപ്പറേറ്റര്‍ അശുതോഷ് സൈവനെ(21)യാണ് റെയില്‍വേ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 മുതല്‍ പത്ത് മിനിറ്റ് നേരമാണ് ടി വി സെറ്റുകളില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. പ്ലാറ്റ്ഫോമം, വെയ്റ്റിംഗ് റൂം, റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവിടങ്ങളിലെ ടി വി കളില്‍ ആയിരുന്നു ഇത്.
പിടിയിലായ സൈവന്‍ കുറ്റം സമ്മതിച്ചു. തന്റെ മൊബൈല്‍ ഫോണില്‍നിന്ന് റെയില്‍വേ ടെലിവിഷന്‍ സെര്‍വറിന്റെ മെയിന്‍ ചാനലിലേക്ക് അശ്ലീലദൃശ്യങ്ങള്‍ അയയ്ക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. റെയില്‍വേ സ്റ്റേഷനില്‍ ടെലിവിഷനുകളില്‍ പരിപാടികള്‍ കാണിക്കുന്ന സ്വകാര്യ സംഘടനയുടെ പ്രതിനിധിയാണ് ഇയാള്‍. സംഭവത്തേക്കുറിച്ച് റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.