റയില്‍‌വെ ട്രാക്കില്‍ ഉറങ്ങിക്കിടന്ന 3 പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

Webdunia
തിങ്കള്‍, 20 മെയ് 2013 (14:19 IST)
PRO
PRO
തമിഴ്നാട്ടില്‍ മൂന്ന് പേര്‍ ട്രെയില്‍ തട്ടി മരിച്ചു. തിങ്കളാ‍ഴ്ച രാവിലെയാണ് സംഭവം.

ഇവര്‍ ട്രാക്കില്‍ ഉറങ്ങിക്കിടക്കവേ ട്രെയിന്‍ ഇടിയ്ക്കുകയായിരുന്നു എന്നാണ് വിവരം. ആളില്ലാത്ത ഒരു ലെവല്‍‌ ക്രോസിന് സമീപമാണ് സംഭവം.

നാഗൂര്‍- ബാംഗ്ലൂര്‍ ട്രെയില്‍ ആണ് ആളുകളെ ഇടിച്ചത്. തിരുവാരൂര്‍-മയിലാടുതുറൈ-നാഗപട്ടണം സെക്ഷനില്‍ പുലര്‍ച്ചെ ആണ് അപകടം.