രൂപയുടെ മൂല്യത്തകര്‍ച്ച മറികടക്കാന്‍ ക്ഷമയോടെ കാത്തിരിക്കണമെന്ന് ധനമന്ത്രി പി ചിദംബരം. ആഗോള തലത്തിലെന്ന പോലെ ഇന്ത്യന്‍ സാമ്പത്തിക രംഗവും പ്രതിസന്ധി നേരിടുന്നുണ്ട്.
ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്ത് ആവശ്യം. 18 ഊര്‍ജ്ജപദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെന്നും പി ചിദംബരം പറഞ്ഞു.
രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നനിടെയാണ് ചിദംബരത്തിന്റെ പ്രതികരണം. ഡോളറൊന്നിന് 66 രൂപ 24 പൈസയാണ് വിനിമയവില. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 65.56 ആയിരുന്നു ഇതുവരെ രേഖപ്പെടുത്തിയ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം