രാഹുല്‍ ഗാന്ധി ചട്ടം ലംഘിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ബിജെപി അധികാരത്തില്‍ വന്നാല്‍ 22000 ആളുകള്‍ കൊല്ലപ്പെടുമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന പ്രഥമദൃഷ്‌ട്യാ തെരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുലിന് നോട്ടീസ് നല്‍കി. മേയ് 12ന് മുമ്പ് മറുപടി നല്‍കണമെന്ന് രാഹുലിനു നല്‍കിയ നോട്ടീസില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു.