രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച അപ്രതീക്ഷിത ചുംബനം!

Webdunia
വ്യാഴം, 27 ഫെബ്രുവരി 2014 (13:01 IST)
PTI
PTI
ആദ്യം കവിളില്‍ ഒരുമ്മ, പിന്നെ തലയില്‍ മറ്റൊരുമ്മ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സ്നേഹപ്രകടനത്തില്‍ ഞെട്ടുക തന്നെ ചെയ്തു. അസം സന്ദര്‍ശത്തിനിടെയാണ് രാഹുലിനോടുള്ള സ്ത്രീകളുടെ സ്നേഹപ്രകടനം.

ബുധനാഴ്ച അസമിലെ ജോര്‍ഹട്ടില്‍ 600 ഓളം സ്ത്രീകള്‍ ഉള്‍പ്പെട്ട സ്വാശ്രയ സംഘവുമായി സംവദിക്കുകയായിരുന്നു രാഹുല്‍. സ്ത്രീകള്‍ ഓടിയെത്തി അദ്ദേഹത്തെ ഹസ്തദാനം ചെയ്തു. ഇതിനിടെയാണ് ഒരു സ്ത്രീ അദ്ദേഹത്തിന് ഉമ്മ നല്‍കിയത്.

സ്ത്രീകള്‍ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും പ്രാപ്തരാണ്. ആത്മവിശ്വാസവും ഇച്ഛാശക്തിയും ക്ഷമയും കഴിവുമെല്ലാം സ്ത്രീകള്‍ക്കാണ് കൂടുതലുള്ളത്- രാഹുല്‍ അഭിപ്രായപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ കൂടുതല്‍ കഴിവും ധൈര്യവും ഉള്ളവരാണെന്നും അദ്ദേഹം പ്രശംസിച്ചു. സ്ത്രീശാക്തികരണത്തിനായി വിവിധ മന്ത്രാലയങ്ങള്‍ വഴി കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും രാഹുല്‍ സ്ത്രീകള്‍ക്ക് ഉറപ്പുനല്‍കി.