രാജീവിന്റെ ഘാതകരുടെ മോചനം: ഹര്‍ജി 26ലേക്ക് മാറ്റി

Webdunia
വ്യാഴം, 6 മാര്‍ച്ച് 2014 (16:09 IST)
PRO
PRO
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ ഇളവു ലഭിച്ച പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തു കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ഫെബ്രുവരി 26ലേക്കാണ് മാറ്റിരിക്കുന്നത്.

മുരുകന്‍, ശാന്തന്‍ , പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. തുടര്‍ന്നാണ് ഇവരെയും നളിനി ഉള്‍പ്പെടെയുള്ള മറ്റ് നാല് പ്രതികളെയും വിട്ടയക്കാനായി ജയലളിത സര്‍ക്കാര്‍ പ്രമേയം പാസ്സാക്കിയത്.

ഇത് ചോദ്യം ചെയ്താണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.