വ്യോമസേനയുടെ വിമാനം രാജസ്ഥാനിലെ ബര്‍മറിനടുത്ത് തകര്‍ന്നു വീണു. അപകടത്തില്‍ ആളപായമില്ല. മിഗ് 27 വിമാനമാണ് തകര്‍ന്നത്.
ബര്‍മര്‍ നഗരത്തിന് എട്ടു കിലോമീറ്റര്‍ അകലെ സിയോക്കര്‍ റോഡിലാണ് വിമാനം തകര്‍ന്നു വീണത്. ജോദ്പൂര്‍ എയര്‍ബേസില്‍ നിന്നും ബര്‍മറിലെ ഉത്തര്‍ലായ് എയര്‍ബേസിലേക്കുള്ള പതിവു പറക്കലിലാണ് അപകടമുണ്ടായത്. വ്യേമസേനാ അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അപകടത്തില്‍ പരുക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്തിന്റെ കത്തിയ അവശിഷ്‌ടം തെറിച്ച് ഒരു ബൈക്ക് യാത്രികനും പരുക്കേറ്റിട്ടുണ്ട്. വിമാനം തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യേമസേന വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് ഓജ്ജ അറിയിച്ചു.