ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രധാനപ്രതി രാം സിംഗിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇയാളുടെ അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മ. രാം സിംഗ് തൂങ്ങിമരിച്ചു എന്ന് പറയുന്നതില്‍ ദുരൂഹതയുണ്ട്, അയാള്‍ ആത്മഹത്യ ചെയ്യില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
ആത്മഹത്യ ചെയ്യാന്‍ തക്ക മാനസിക സംഘര്‍ഷമൊന്നും രാം സിംഗിന് ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് രാം സിംഗിനെ തിഹാര്‍ ജയില്‍ സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാംസിംഗ് സ്വന്തം വസ്ത്രം ഉപയോഗിച്ചു തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
സംഭവത്തേക്കുറിച്ച് ജയില്‍ അധികൃതര്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.