രണ്ടാം വാർഷികത്തിൽ കേരളത്തിന് ആയിരം കോടിയുടെ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

Webdunia
വെള്ളി, 27 മെയ് 2016 (13:55 IST)
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന്റെ രണ്ടാംവാർഷികത്തിൽ കേരളത്തിന് നിരവധി വാഗ്ദാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ആയിരം കോടിയുടെ പ്ലാസ്റ്റിക് പാർക്, രാസവളവകുപ്പിനു കീഴിൽ കേന്ദ്ര എൻജിനീയറിങ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. ഐ ഐ ടിക്ക് തുല്യമായ സ്ഥാപനമാണിത്. 200 ജൻ ഔഷധി ഷോപ്പുകളും നൽകും. 
 
ഇതിന് പുറമെ കേരളത്തില്‍ ഫാർമ പാർക് നൽകാനും തയാറെന്ന് കേന്ദ്രമന്ത്രി അനന്തകുമാർ അറിയിച്ചു. എന്നാല്‍ പദ്ധതികൾക്ക് വേണ്ട സ്ഥലം സംസ്ഥാനം നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ കൊടുമുടികള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിനെ താഴെ ഇറക്കി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിനടക്കം നിരവധി വാഗ്ദാനങ്ങളായിരുന്നു നരേന്ദ്ര മോദി നല്‍കിയിരുന്നത്. സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതോടെ ഇത്തരം വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article