തെരഞ്ഞെടുപ്പ് റാലിക്കിടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ അധിക്ഷേപിച്ച ഡി എം ഡി കെ നേതാവും നടനുമായ വിജയ്കാന്ത് വിവാദത്തില്‍. താന്‍ ആരേയും ഭയപ്പെടുന്നില്ലെന്നും രജനികാന്തിനെ പോലെ പേടിച്ച് പിന്മാറുന്നവനല്ല താനെന്നുമാണ് ചെന്നൈയില്‍ ഒരു റാലിയില്‍ സംസാരിക്കവെ വിജയകാന്ത് പറഞ്ഞത്. ഇതിനേത്തുടര്‍ന്ന് രജനി ആരാധകര്‍ വിജയ്കാന്തിന്റെ കോലം കത്തിക്കുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. റാലിയില്‍ സംസാരിക്കവെ ബംഗലുരുവില്‍ ഒരു മറാത്തി കുടുംബത്തില്‍ ജനിച്ച രജനിയെ നിങ്ങള്‍ എന്തിനാണ് തമിഴനെന്ന് വിളിക്കുന്നതെന്നും വിജയകാന്ത് ചോദിച്ചു.
അതേസമയം, സംഭവത്തില്‍ താരം പ്രതികരിക്കണമെന്ന് രജനി ഫാന്‍സ് ആവശ്യപ്പെട്ടു. ഇഷ്ടമുള്ള പാര്‍ട്ടിക്ക് ചെയ്യാമെന്ന് രജനികാന്ത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ രജനികാന്തിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ച വിജയകാന്തിന് തെരഞ്ഞെടുപ്പില്‍ തക്കതായ മറുപടി കിട്ടുമെന്നും ഫാന്‍സ് അസോസിയേഷന് പറഞ്ഞു.