ബിജെപിയുടെ യുവജന വിഭാഗം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ കല്യാണം നടത്തി! രണ്ടാം യുപിഎ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ രാഹുലിനെ കളിയാക്കി കല്യാണം നടത്തിയത്.
ഡല്‍ഹി അശോക റോഡില്‍ നടന്ന ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ പ്രതിഷേധത്തില്‍ നൂറോളം വരുന്ന പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രവര്‍ത്തകര്‍ കൊണാട്ട് പ്ലേസിലേക്ക് പ്രതിഷേധപ്രകടനം നടക്കുന്നതിനിടെ പൊലീസ് അവരെ അറസ്റ്റ് ചെയ്തു നീക്കി.
ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ജലപീരങ്കി ഉപയോഗിച്ചാണ് ഡല്‍ഹി പൊലീസ് നേരിട്ടത്.