യുവതിയെ ആറുപേര്‍ ബലാത്സംഗം ചെയ്തശേഷം ജീവനോടെ കത്തിച്ചു

Webdunia
വെള്ളി, 12 ജൂലൈ 2013 (10:55 IST)
PRO
PRO
ഉത്തര്‍പ്രദേശില്‍ യുവതിയെ ആറുപേര്‍ ബലാത്സംഗം ചെയ്തശേഷം ജീവനോടെ കത്തിച്ചു. മാരകമായി പൊള്ളലേറ്റ ഇരുപതുകാരിയായ പെണ്‍കുട്ടിയെ അത്യാസന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.

ഇറ്റായി എന്ന സ്ഥലത്ത് വ്യാഴാഴ്ചയാണ് സംഭവം. ഇര്‍ഫാന്‍ എന്ന വ്യക്തിയാണ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ചുകയറി ആറംഗ സംഘം മാനഭംഗപ്പെടുത്തുകയായിരുന്നു. പോലീസില്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ അവളെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

പ്രതികള്‍ക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ സംഭവം മൂടിവയ്ക്കാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാഷ്ട്രീയക്കാരുടെ ഭീഷണികളെ മറിക്കടന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.