യദ്യൂരപ്പ 2 മന്ത്രിമാരെ കൂടി റാഞ്ചി; ബിജെപി സര്‍ക്കാര്‍ താഴെ വീണേക്കും

ബുധന്‍, 23 ജനുവരി 2013 (11:42 IST)
PRO
PRO
ബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കെജെപി നേതാവുമായ ബി എസ് യദ്യൂരപ്പ വീണ്ടും കര്‍ണാടക സര്‍ക്കാരിന് ഭീഷണിയാകുന്നു. ജഗദീഷ് ഷെട്ടാര്‍ മന്ത്രിസഭയിലെ യദ്യൂരപ്പ അനുകൂലികളായ രണ്ട് മന്ത്രിമാര്‍ ബുധനാഴ്ച രാജിവച്ചതോടെയാണിത്. ഊര്‍ജ മന്ത്രി ശോഭ കരന്ത്ലജെ, പൊതുമരാമത്ത് മന്ത്രി സി എം ഉദാസി എന്നിവരാണ് രാജിക്കത്ത് നല്‍കിയത്.

മന്ത്രിമാര്‍ക്കൊപ്പം ചില എം എല്‍ എമാര്‍ കൂടി രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.
20 ഓളം എം എല്‍ എമാര്‍ പാര്‍ട്ടിയിലെത്തും എന്നാണ് കെജെപി അവകാശപ്പെടുന്നത്. എം എല്‍ എമാരുടെ രാജി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 120 പേരുടെ പിന്തുണയാണ് നിയമസഭയില്‍ ബി ജെ പിയ്ക്ക് ഉള്ളത്. 13 എം എല്‍ എമാര്‍ രാജിവച്ചാല്‍ സര്‍ക്കാര്‍ താഴെവീഴും.

കര്‍ണാടയില്‍ ഈ വര്‍ഷം മെയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാല്‍ ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് യദ്യൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ആണ് യദ്യൂരപ്പയുടെ കെജെപി പിറന്നത്.

വെബ്ദുനിയ വായിക്കുക