കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ ബന്ധുക്കള്‍ക്ക് ഭൂമി പതിച്ചു നല്‍കിയ നടപടി അധാര്‍മ്മികമാണെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. എന്നാല്‍, യദ്യൂരപ്പ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. യദ്യൂരപ്പയെ വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കിയ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന്റെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു ഗഡ്കരി.
കാര്‍ഷിക ഭൂമി വാണിജ്യ ഉപയോഗത്തിനു പതിച്ചു നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. യദ്യൂരപ്പ മുന്‍ മുഖ്യമന്ത്രിമാര്‍ ചെയ്തതുപോലെ ആ അധികാരം ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രി മകന് ഭൂമി നല്‍കിയത് അധാര്‍മ്മികമാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗഡ്കരി പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത് എന്ന് ബിജെപി കേന്ദ്ര നേതൃത്വം കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരെ ബിജെപി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം നടക്കുന്നതിനു മുമ്പ് വിചാരണയ്ക്ക് അനുമതി നല്‍കിയ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
ഇതിനിടെ, ശനിയാഴ്ച സിബിഐ പ്രത്യേക കോടതിയില്‍ യദ്യൂരപ്പയ്ക്കെതിരെ പുതിയ രണ്ട് കേസുകള്‍ കൂടി ഫയല്‍ ചെയ്തു. തിങ്കളാഴ്ച അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. യദ്യൂരപ്പയ്ക്ക് എതിരെ മൊത്തം പതിനാറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.