നരേന്ദ്രമോഡി പ്രധാനമന്ത്രിയായിക്കാണാന്‍ ജനതാദള്‍ യുണൈറ്റഡ് എംപിയുടെ വക യാഗം. ജെഡി(യു) മുസാഫര്‍പൂര്‍ എം പി ജയ് നാരായണ്‍ പ്രസാദ് ആണ് വസതിയില്‍ യാഗം നടത്തിയത്.
ജയ് നാരായണിന്റെ ഔദ്യോഗിക വസതിയിലാണ് യാഗം. മോഡിയെ ശക്തമായി എതിര്‍ക്കുന്ന ജെഡി(യു)വിനെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും അമ്പരപ്പിലാഴ്ത്തിയിരിക്കുകയാണ് സംഭവം. യാഗവുമായി ബന്ധമില്ലെന്ന് ജെഡി(യു) പ്രതികരിച്ചു.
അതേസമയം രാജ്യം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി പൂജകളും മറ്റും നടത്തുന്നതില്‍ തെറ്റില്ലെന്നുമാണ് ബി ജെ പിയുടെ പ്രതികരണം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡി(യു)പരസ്യമായി എതിര്‍ത്തിരുന്നു.