ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് അനുവദിക്കില്ലെന്ന് ബി എസ് പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതി.
ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാരിന് തിരച്ചടി നല്‍കിക്കൊണ്ട് ഗുജറാത്ത് ലോകായുക്ത നിയമനം സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയാണ് മായാവതിയുടെ പ്രതികരണം.
ഭാവിയില്‍ നരേന്ദ്രമോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന സാഹചര്യമുണ്ടാകില്ലെന്ന് താന്‍ ഉറപ്പുവരുത്തുമെന്ന് മായാവതി പറഞ്ഞു.