ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അമേരിക്ക മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. മോഡി നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് അമേരിക്കയെ ആകര്‍ഷിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മോഡിക്ക് രാജ്യം സന്ദര്‍ശിക്കാനുള്ള വിസ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ നിന്ന് അമേരിക്ക പിന്നോട്ടില്ല.
മോഡിക്ക് വിസ അനുവദിക്കേണ്ട എന്ന തീരുമാനം ഉപേക്ഷിക്കത്തക്ക തരത്തിലുള്ള ഒരു മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്നും യു എസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യു എസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന് അയച്ച കത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
2005- ലാണ് അമേരിക്ക മോഡിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത്. ഈ തീരുമാനം മാറ്റരുതെന്ന് അമേരിക്കന്‍ മുസ്ലിം കമ്മിറ്റി ആവശ്യം ഉന്നയിച്ചിരുന്നു.