മോഡിയുടെ ചായയെക്കാള്‍ നല്ലത് എസ്‌പിയുടെ ‘പാന്‍’

Webdunia
തിങ്കള്‍, 7 ഏപ്രില്‍ 2014 (13:09 IST)
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി നോതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രംഗത്തെത്തി. മോഡിയുടെ ചായയെക്കാള്‍ നല്ലത് പാന്‍ മസാലയാണെന്നും മോഡിയുടെ ചായ അസിഡിറ്റി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

വാരണാസിയിലെ സമാജ് വാദി സഥാനാര്‍ഥി കൈലേഷ് ചൌരസ്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അഖിലേഷിന്റെ വക കമന്റ്. മോഡിയുടെ ചായ ചായ സ്ഥിരം കുടിച്ചാല്‍ കൂടുതല്‍ അസിഡിറ്റിക്ക് കാരണമാകും, അതിനാല്‍ ചായ കുടിക്കുന്നതിനെക്കാള്‍ നല്ലത് വെറ്റിലയാണ്.

കൈലേഷ് ചൌരസ്യ വെറ്റില കൃഷി ചെയ്യുകയും അത് വിത്പന നടത്തുകയും ചെയ്യുന്ന സാമുദായത്തില്‍ നിന്നും വരുന്ന നേതാവാണ്. അദ്ദേഹത്തിന് വോട്ട് ചെയ്യുന്നതാണ് എന്തുകൊണ്ടും നല്ലത്. ചായ സ്ഥിരം കുടിച്ചാല്‍ അസിഡിറ്റിക്ക് കാരണമാവുമെന്നതിനാല്‍ ഡേക്ടര്‍മാര്‍ മറുമരുന്നായി കുറച്ച് പാന്‍ നിര്‍ദേശിക്കുന്നുണ്ട്.

അപ്പോള്‍ മോഡിയുടെ ചായയ്ക്ക് വോട്ട് നല്‍കുന്നതിനെക്കള്‍ ജനങ്ങള്‍ക്ക് നല്ലത് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കാണ്- അഖിലേഷ് പറഞ്ഞു.