'മോഡിയും രാഹുലും രാജ്യത്തിന് ഭീഷണി’

Webdunia
വ്യാഴം, 10 ഏപ്രില്‍ 2014 (08:09 IST)
PTI
PTI
മോഡിയും രാഹുലും രാജ്യത്തിന് ഭീഷണിയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. മധ്യപ്രദേശിലെ മൊറേനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോഡിക്കും രാഹുലിനുമെതിരേ മായാവതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിയാണ് മോഡിയാണെന്നും അവര്‍ ആരോപിച്ചു.

മോഡിയും രാഹുല്‍ ഗാന്ധിയും രാജ്യത്തിന് ഭീഷണിയാണ്. 2002ലെ ഗുജറാത്ത് കലാപത്തിന് ഉത്തരവാദിയായ മോഡിയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. കലാപത്തില്‍ മോദിയുടെ പങ്കിന് മാപ്പില്ലെന്നും മായാവതി പറഞ്ഞു. പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും രാഹുലിനെ പ്രധാനമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. തീരെ അനുഭവസമ്പത്തില്ലാത്ത രാഹുലിന് രാജ്യത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ബിജെപിയും കോണ്‍ഗ്രസും കുത്തക മുതലാളിമാരുടെ പിന്തുണയോടെ അധികാരത്തിലേറുകയും അവര്‍ക്കനുകൂലമായി നയങ്ങള്‍ രൂപീകരിക്കുകയുമാണ്. അതിനാലാണ് സ്വാതന്ത്ര്യം നേടി 60 വര്‍ഷമായിട്ടും ദളിതരും പാവപ്പെട്ടവരും ഇപ്പോഴും ദുരിതമനുഭവിക്കുന്നതെന്നും മായാവതി ആരോപിച്ചു.