മോഡിക്കെതിരെ ലാലു

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2007 (16:19 IST)
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കേന്ദ്ര റെയില്‍‌വേ മന്ത്രി ലാലു പ്രസാദ് യാദവ് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനോട് ബുധനാഴ്‌ച ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെടുന്നതിനായിട്ടാണ് ലാലു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.

ഗുജറാത്ത് കലാപത്തിന് വേണ്ട സഹായം മുഖ്യമന്ത്രിയായ നരേന്ദ്രമോഡി ചെയ്തു കൊടുത്തെന്ന തെഹല്‍ക വെളിപ്പെടുത്തല്‍ പുറത്തു വന്നതിന്‍റെ പശ്ചാത്തലത്തിലാണ് ലാലു ഈ ആവശ്യം ഉന്നയിച്ചത്.

മോഡിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുവാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്ന് ലാലുപ്രസാദ് യാദവ് തിങ്കളാഴ്‌ച പറഞ്ഞിരുന്നു. അതേസമയം തെഹല്‍കയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

മനുഷ്യവകാശ സംഘടനകളുടെ കണക്കനുസരിച്ച് 1000ത്തിനും 2000 ത്തിനും ഇടയില്‍ ആളുകള്‍ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.