മൊബൈലും ഫേസ്ബുക്കും ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ വിലക്കി; കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Webdunia
വെള്ളി, 25 ഒക്‌ടോബര്‍ 2013 (09:25 IST)
PRO
മാതാപിതാക്കള്‍ ഫേസ്ബുക്കും മൊബൈല്‍ഫോണും ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന്റെ മനോവിഷമത്താല്‍ 17 വയസുകാരിയായ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ നനാല്‍പേഠ് സ്വദേശിയായ സുനില്‍ ധൈവാളിന്റെ മകള്‍ ഐശ്വര്വ ധൈവാള്‍(17)ആണ് ബുധനാഴ്ച ജീവനൊടുക്കിയത്.

മാതാപിതാക്കളാണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

' ഫേസ്ബുക്ക് എന്താ അത്രയ്ക്ക് മോശമാണോ. ഫേസ്ബുക്ക് ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഇത്തരം നിയന്ത്രണങ്ങളുമായി എനിക്ക് ഈ വീട്ടില്‍ കഴിയാനാവില്ല' - ഐശ്വര്യ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. മൊബൈല്‍ ഉപയോഗിക്കുന്നതും ഫേസ്ബുക്ക് നോക്കുന്നതും മാതാപിതാക്കള്‍ നിയന്ത്രിക്കുകയാണെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.