അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണി വരേണ്ടത് ആവശ്യമാണെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജുജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്. എന്നാല്‍, ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
1999 മുതല്‍ സംസ്ഥാന ഭരണത്തിലുള്ള ബിജെഡി 2009 വരെ ബിജെപിയുമായി സഖ്യം ഉണ്ടാക്കിയിരുന്നു. 2009-ലെ നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സഖ്യം വേര്‍പെടുത്തിയത്. ലോക്സഭയില്‍ പാര്‍ട്ടിക്ക് 14 അംഗങ്ങളുണ്ട്.