മൂത്രമൊഴി തടയാന്‍ സിബ്ബ് പൂട്ടണമെന്ന് ഡെല്‍ഹി ഹൈക്കോടതി

Webdunia
ശനി, 12 ഏപ്രില്‍ 2014 (15:08 IST)
PRO
PRO
പൊതുവഴിയില്‍ മൂത്രമൊഴിക്കുന്നതു തടയാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് തുറന്നു സമ്മതിച്ചു കൊണ്ട് ഡെല്‍ഹി ഹൈക്കോടതി. ഇത് തടയാന്‍ ആണുങ്ങളുടെ പാന്റിന്റെ സിബ്ബ് പൂട്ടി താക്കോല്‍ വീട്ടില്‍ വച്ചാല്‍ മതിയെന്ന ചെറിയ ഉപദേശം തരാനും കോടതി മറന്നില്ല.

ജസ്റ്റിസ് നന്ദ്രജൊഗ് ജസ്റ്റിസ് ദീപാ ശര്‍മ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞു. പൊതുവഴിയില്‍ മൂത്രാമൊഴിക്കുന്നതു തടയണമെന്നവശ്യപ്പെട്ടുകൊണ്ട് മനോജ് ശര്‍മ്മ എന്നയാള്‍ സംര്പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് രസകരമായ വിധി വന്നത്. മൂത്രശങ്ക കലശലായാല്‍ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു.

പൊതുവഴിയില്‍ മൂത്രമൊഴിക്കുന്നതു തടയാന്‍ മതിലുകളില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ സ്ഥപിച്ചിട്ടും പ്രശ്നത്തിന് യാതൊരു മാറ്റവുമുണ്ടായില്ലെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഇവിടെ മൂത്രമൊഴിക്കരുതെന്ന് എഴുതി വച്ചിട്ടും അവിടെ തന്നെ ഒഴിക്കുന്നവരും കുറവല്ല.

എന്തായലും ഹര്‍ജിക്കാരന് നിരാശയായിരുന്നു ഫലം. ഹര്‍ജിതള്ളിയ കോടതി തങ്ങള്‍ക്ക് ഇക്കര്യത്തില്‍ ഒന്നും ചെയ്യനില്ലെന്ന നിലപാടിലാണ്.