രാജ്യത്ത് മുസ്ലിംകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഹിന്ദു നേതാക്കള്‍ക്കേ സാധിക്കുകയുള്ളൂവെന്ന് ബി ജെ പി നേതാവ് ഉമാ ഭാരതി. മതേതരത്വം ചമയുന്ന മറ്റു പാര്‍ട്ടി നേതാക്കന്മാരെല്ലാം മുസ്ലിം സമുദായത്തെ സംരക്ഷിക്കുന്നതില്‍ പരാജയമാണെന്നും ഉമാ ഭാരതി പറഞ്ഞു.
ബിജെപിയെ സംബന്ധിച്ചിടത്തോളം മുസ്ലിംകളുടെ വോട്ടിനേക്കാള്‍ പ്രധാനം അവരുടെ വിശ്വാസം നേടുകയെന്നതാണ്. മുസ്ലിംകളുടെ ഭീതിയകറ്റാനും ആത്മവിശ്വാസം വീണ്ടെടുക്കാനും ഹിന്ദുത്വത്തിന് മാത്രമേ കഴിയുകയുള്ളൂവെന്നും ഉമാ ഭാരതി അവകാശപ്പെട്ടു.
അതേസമയം, ഗുജറാത്ത് കലാപം കൈകാര്യം ചെയ്‌തതില്‍ നരേന്ദ്ര മോഡിയ്ക്ക് വീഴ്ചപറ്റിയ ആരോപണങ്ങളെ ഉമാ ഭാരതി നിഷേധിച്ചു. കലാപത്തെ തുടര്‍ന്ന് ഇവിടെനിന്നും മുസ്ലീംകള്‍ കൂട്ടപ്പലായനം ചെയ്ത റിപ്പോര്‍ട്ടുകള്‍ ശരിയല്ല. കലാപത്തില്‍ മരിച്ചവരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കാണരുതെന്നും ഉമാ ഭാരതി ആവശ്യപ്പെട്ടു.