മുംബൈയില്‍ തീപിടുത്തം, ഏഴുമരണം

Webdunia
ശനി, 6 ജൂണ്‍ 2015 (21:47 IST)
മുംബൈയില്‍ തീപിടുത്തത്തില്‍ ഏഴുപേര്‍ മരിച്ചു. പവായില്‍ ബഹുനിലക്കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
 
21 നിലകളുള്ള കെട്ടിടത്തിന്‍റെ പതിനാലാം നിലയിലാണ് തീ പിടിച്ചത്. കാന്‍ഡിവലിയിലെ ലേക്ക് ഹോം ഹൌസിംഗ് സൊസൈറ്റിയിലെ കെട്ടിടത്തിലാണ് തീ പിടിച്ചത്.
 
ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീയണയ്ക്കുകയും താമസക്കാരെ രക്ഷിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും തീ പിടിക്കാനുള്ള കാരണത്തേക്കുറിച്ചുള്ള അന്വേഷണം പിന്നീട് നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
 
15 മുതല്‍ 21 നിലവരെയുള്ള ഭാഗത്ത് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 17 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
 
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ലിഫ്റ്റില്‍ കുടുങ്ങിയാണ് മൂന്നുപേര്‍ മരിച്ചതെന്നും വിവരമുണ്ട്.