മിമിക്രികൊണ്ട് ജനങ്ങള്‍ക്ക് ഗുണമുണ്ടാകില്ലെന്ന് അജിത് പവാര്‍

Webdunia
വെള്ളി, 15 ഫെബ്രുവരി 2013 (18:30 IST)
PRO
PRO
മിമിക്രികൊണ്ട് ജനങ്ങള്‍ക്ക് ഗുണമുണ്ടാകില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ഇത് ജനങ്ങളെ രസിപ്പിച്ചേക്കും പക്ഷേ ഭരണം സുഗമമാക്കാനോ സംസ്ഥാനത്തെ പ്രശ്നങ്ങള്‍ തീര്‍ക്കാനോ ഇതുകൊണ്ട് കഴിയില്ല. കോലാ‍പൂര്‍ സന്ദര്‍ശത്തിനിടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെ രാഷ്ടീയ നേതാക്കളെ അനുകരിച്ച് പ്രസംഗിച്ചത് ഏറെ വിമര്‍ശനത്തിനു വഴിതെളിച്ചിരുന്നു. ഇതു പരാമര്‍ശിച്ചുകൊണ്ടായിരുന്നു അജിത് പവാറിന്റെ പരിഹാസം.

നിലവില്‍ വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും സമയം തെറ്റിയുള്ള മഴയും കാറ്റും ഉള്‍പ്പെടെയുള്ളവമൂലം ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നനങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണ്. എന്നാല്‍ ചില ആളുകള്‍ മിമിക്രി നടത്തി രസിക്കുകയാണെന്നും അജിത് പവാര്‍ പറഞ്ഞു.

നവനിര്‍മാണ്‍ സഭ ഭരിക്കുന്ന നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വികസനം ഇനിയും അകലെയാണ്. ഗോദാവരി നദിയിലെ മാലിന്യപ്രശ്നം വര്‍ധിച്ചെന്നും അജിത് പവാര്‍ ചൂണ്ടിക്കാട്ടി.