സി പി എമ്മിന്റെ പ്രദേശികനേതാവായ ഖഗന്‍ അധികാരിയാണ് കൊല്ലപ്പെട്ടത്. ലാല്‍ഗഡ് പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ഛപര്ഗഡിലായിരുന്നു ആക്രമണം. 50 ഓളം പേര് വരുന്ന മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു ആക്രമണം.