മാവോയിസ്‌റ്റുകള്‍ക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ജനാധിപത്യത്തിലെ കറുത്തദിനമാണിത്. പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്‌ഗഡില്‍ മാവോയിസ്‌റ്റ് ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സന്ദര്‍ശിച്ചു.
ശനിയാഴ്‌ച പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കോണ്‍ഗ്രസ് സംഘത്തിനു നേര്‍ക്ക് നടന്ന മാവോയിസ്‌റ്റ് ആക്രമണത്തില്‍ 27 പേര്‍ മരിച്ചിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ രാത്രി തന്നെ സംഭവസ്‌ഥലത്തെത്തിയിരുന്നു.
ആക്രമണത്തില്‍ പരുക്കേറ്റ് ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വി സി ശുക്ലയെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് സന്ദര്‍ശിച്ചിരുന്നു.