മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപദേശവുമായി പ്രധാനമന്ത്രി രംഗത്തെത്തി അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം അപവാദ പ്രചാരണമായി മാറരുതെന്നു പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറയുകയായിരുന്നു.
ചിട്ടയായും പക്വതയോടെയും വിവേകത്തോടെയും വേണം സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍. വിശ്വാസ്യതയാണ് മാധ്യമങ്ങളുടെ സ്വീകാര്യത നിര്‍ണയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നാഷണല്‍ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത കാലഘട്ടങ്ങളിലായി അന്വേഷണാത്മക പത്രപ്രവര്‍ത്തനം നിലവാരമില്ലാത്ത രീതിയില്‍ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.