ഇന്ത്യയില്‍ നിന്ന് മാട്ടിറച്ചി കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം നീക്കണമെന്ന കൃഷി മന്ത്രാലയത്തിന്റെ നിര്‍ദേശം നിരാകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്മോഹന് സിംഗിനും ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷന്‍ എം എസ് അലുവാലിയയ്ക്കും വിഎച്ച്പി നിവേദനം നല്കി.
നിരോധനം നീക്കണമെന്ന് കൃഷി മന്ത്രാലയം നേരത്തെ ആസൂത്രണ കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു.