തോട്ടത്തിലെ മാവിൽ നിന്നും മാങ്ങ പറിച്ചതിന് എട്ടു വയസുകാരിയെ തോട്ടയുടമ മർദിച്ച് കൊന്നു. ബീഹാറിലെ പാട്‌നയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള തീണ്ട്രിക്രി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.
പെരുന്നാളിന്റെ തലേദിവസം പിതാവ് ഇബ്രാഹിം സാഫിയോടെപ്പം സാധനം വാങ്ങി തിരിച്ചു വന്നപ്പോൾ വഴിയിൽ കണ്ട തോട്ടത്തിലെ മാലിൽ നിന്ന് അമേരുൺ മാങ്ങ പറിക്കാനായി കയറിയത്.
എന്നാൽ മകൾ പെട്ടെന്ന് വരുമെന്ന് വിചാരിച്ചു ഇബ്രാഹിം സാഫി വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും മകൾ തിരിച്ചു വരാത്തതിനെ തുടർന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് മകൾ തോട്ടത്തിൽ മരിച്ച നിലയിൽ കിടക്കുന്നതായി നാട്ടുകാർ അറിയിച്ചത്.
ഷോക്കേറ്റ് വികൃതമായ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത് . കൂടാതെ ശരീരത്തിൽ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു.തന്റെ മകളെ തോട്ടയുടമ സഞ്ജയ് മേഹ്തയും സംഘവും മർദിച്ചു കൊലപ്പെടുത്തുതയായിരുന്നുവെന്നാണ് ഇബ്രാഹിം പൊലീസിനോട് പറഞ്ഞത്.