വിപണിയില്‍ നിന്നും മാഗി നൂഡില്‍സ് ഉല്പന്നങ്ങള്‍ പിന്‍വലിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ഭക്‌ഷ്യ പരിശോധനാവകുപ്പ് ആവശ്യപ്പെട്ടെന്നുള്ള വാര്‍ത്ത നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് നിഷേധിച്ചു. ലെഡിന്റെ അംശം കൂടിയതിനാല്‍ മാഗി നൂഡില്‍സ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു വാര്‍ത്ത.
കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഈ വാര്‍ത്ത പുറത്തു വിട്ടത്. പതിവു പരിശോധനയ്ക്കിടെ രണ്ടു ഡസന്‍ മാഗി ഇന്‍സ്റ്റന്‍റ് നൂഡില്‍സ് പാക്കറ്റുകളില്‍ കൂടിയ അളവില്‍ ലെഡിന്റെ അംശം കണ്ടെത്തി എന്നായിരുന്നു വാര്‍ത്ത.
ഇതിനെ തുടര്‍ന്ന്, ആ ബാച്ചില്‍പ്പെട്ട എല്ലാ മാഗി നൂഡില്‍സ് പാക്കറ്റുകളും മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.
അതേസമയം, ഉത്തര്‍പ്രദേശിലെ പരിശോധനാഫലത്തെ തുടര്‍ന്ന് മഹാരാഷ്‌ട്രയും ഗുജറാത്തും മാഗി നൂഡില്‍സ് സാമ്പിളുകള്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്വിസ് ആസ്ഥാനമായ നെസ്‌ലെ എസ് എയുടെ ഇന്ത്യന്‍ കമ്പനിയാണ് നെസ്‌ലെ ഇന്ത്യ.