മഹിമ ചൌധരിയെ അപമാനിക്കാന്‍ ശ്രമം

Webdunia
ഞായര്‍, 27 മാര്‍ച്ച് 2011 (13:40 IST)
PRO
PRO
നടി മഹിമ ചൌധരിയെ ജംഷഡ്പൂരില്‍ സാമൂഹ്യവിരുദ്ധര്‍ അപമാനിക്കാന്‍ ശ്രമിച്ചു. 37-കാരിയായ നടിയെ ട്രാഫിക് പൊലീസും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച സംഭവം നടന്നത്.

ബിസ്തുപൂരിലെ ജൂബിലി പാര്‍ക്കിന് സമീപം ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു മഹിമ‍. സാമൂഹ്യവിരുദ്ധര്‍ ഇവരെ വളയാന്‍ ശ്രമിച്ചതിനാല്‍ മഹിമയ്ക്ക് ഓടി രക്ഷപ്പെടാന്‍ പോലുമായില്ല.

ഒടുവില്‍ ചില മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചത്.
തുടര്‍ന്ന് ട്രാഫിക് പൊലീസ് ഇവരെ വീട്ടിലെത്തിച്ചു.