മലിനജലം കുടിച്ച് ആറ് മരണം; 500 പേര്‍ ആശുപത്രിയില്‍

ശനി, 6 ഏപ്രില്‍ 2013 (13:17 IST)
PRO
PRO
ഉത്തര്‍ പ്രദേശിലെ ഗാസിയബാദില്‍ മലിനജലം കുടിച്ച് ആറു പേര്‍ മരിച്ചു. 500 ഓളം പേര്‍ ആശുപത്രിയിലാണ്. ലോണി പ്രദേശത്തെ പ്രേംനഗര്‍ നിവാസികള്‍ ആണ് മലിനജലം കുടിച്ചത്.

വെള്ളം കുടിച്ചവര്‍ക്ക് തലകറക്കം അനുഭവപ്പെടുകയും ബോധരഹിതരാകുകയുമായിരുന്നു. ചിലര്‍ക്ക് ചര്‍ദ്ദിയും അനുഭവപ്പെട്ടു. ഓടയിലെ മലിനജലം പൈപ്പുവെള്ളത്തില്‍ കലര്‍ന്നതാണ് ഇതിന് കാരണമെന്ന് ഗാസിയബാദ് ജില്ല ജഡ്ജി അറിയിച്ചു.

വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലം പ്രദേശത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് പതിവാണ്.

വെബ്ദുനിയ വായിക്കുക