മരുസാഗര്‍ എക്‌സ്പ്രസ്‌ ട്രെയിനില്‍ അമ്പതോളം യാത്രക്കാര്‍ക്കു ഭക്ഷ്യവിഷബാധ

Webdunia
ഞായര്‍, 18 ഓഗസ്റ്റ് 2013 (11:19 IST)
PRO
അജ്‌മീറില്‍നിന്ന്‌ എറണാകുളത്തേക്കു വരികയായിരുന്ന മരുസാഗര്‍ എക്‌സ്പ്രസ്‌ ട്രെയിനില്‍ അമ്പതോളം യാത്രക്കാര്‍ക്കു ഭക്ഷ്യവിഷബാധ. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ട്.

ശനിയാഴ്ച രാത്രി 10.30ന്‌ ട്രെയിന്‍ കാസര്‍ഗോഡ്‌ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ്‌ യാത്രക്കാര്‍ക്കു ഭക്ഷ്യവിഷബാധയേറ്റ വിവരം അറിയുന്നത്‌. ഛര്‍ദി, വയറിളക്കം, തലകറക്കം എന്നിവയാണ്‌ യാത്രക്കാര്‍ക്ക്‌ അനുഭവപ്പെട്ടത്‌.

കാസര്‍ഗോഡ്‌ ജനറല്‍ ആശുപത്രിയില്‍ നിന്നെത്തിയ ഡോക്‌ടര്‍മാര്‍ പ്ലാറ്റ്‌ഫോമില്‍ വച്ച്‌ ഇവരെ പരിശോധിച്ചു. പിന്നീട്‌ ഇവരെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.