മരിച്ച മാതാവിന്റെ പെൻഷൻ തുക മുടങ്ങാതിരിക്കാൻ മൃതദേഹം മൂന്നു വർഷങ്ങളായി ഫ്രീസറിൽ സൂക്ഷിച്ച് സ്വന്തം മകൻ

Webdunia
വ്യാഴം, 5 ഏപ്രില്‍ 2018 (17:17 IST)
കൊൽക്കത്ത: അമ്മയുടെ പെൻഷൻ തുക മുടങ്ങാതെ ലഭിക്കാൻ സ്വന്തം മകൻ ചെയ്ത ക്രൂരതായാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. മരണപ്പെട്ട അമ്മയുടെ മൃതദേഹം മൂന്നു വർഷങ്ങളായി അടക്കം ചെയ്യാതെ ഫ്രീസറിൽ സൂക്ഷിച്ചു. എല്ലാ മാസവും മൃതദേഹത്തിൽ നിന്നും കൈവിരൽപാട് പതിപ്പിച്ച് ഇയാൾ മുടങ്ങാതെ പെൻഷൻ കൈപ്പറ്റി. 
 
കൊൽക്കത്ത നഗരത്തിലെ റോബിസൺ സ്ട്രീറ്റിലാണ് സംഭവം. സുവബ്രത മസൂംദര്‍ എന്നയാളാണ്  സ്വന്തം അമ്മയായ ബീന മസൂംദാറിന്റെ മൃതദേഹം വർഷങ്ങളായി ഫ്രീസറിൽ സൂക്ഷിച്ചത്.  2015 ഏപ്രിൽ ഏഴിനാണ് ഇവർ മരണപ്പെടുന്നത്. റിട്ടയഡ് എഫ്‌സിഐ ഉദ്യോഗസ്ഥയായിരുന്ന ഇവർക്ക് പ്രതിമാസം 50,000 രൂപ പെൻഷൻ ഉണ്ടായിരുന്നു. ഇത് മരണശേഷവും ലഭ്യമാകുന്നതിനാണ് സ്വന്തം അമ്മയുടെ മൃതദേഹത്തോട് മകന്റെ ക്രൂരത.
 
സുവബ്രത മുൻപ് ലെതർ ഫാക്റ്ററിയിലാണ് ജോലിചെതിരുന്നത്. അതിനാൽതന്നെ മൃതദേഹങ്ങൾ പഴകാതെ സൂക്ഷിക്കാൻ ഇയാൾ രാസപഥാർത്ഥങ്ങളും ഉപയോഗിച്ചിരുന്നു. വീട്ടിലെത്തിയ അയൽവാസികളായ യുവാക്കൾ രാസപഥാർത്ഥങ്ങളുടെ ഗന്ധത്തിൽ സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനെതുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഫ്രീസറിനുള്ളിൽ സൂക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്
 
ഇയാളുടെ 90വയസുള്ള പിതാവും ഈ വീട്ടിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ മൃതദേഹം സൂക്ഷിച്ചാൽ പുനർജന്മം ഉണ്ടാകും എന്നാണ് മകൻ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെന്ന് പിതാവ് പോലിസിൽ മൊഴി നൽകി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ച ഫ്രീസറും രാസപഥാർത്ഥങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് 

അനുബന്ധ വാര്‍ത്തകള്‍

Next Article