കെഎസ്ആര്‍ടിസി പെന്‍‌ഷന്‍ കുടിശിക ഉടൻ തന്നെ കൊടുത്തു തീർക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ - 600 കോടി വായ്‌പയെടുക്കും

വ്യാഴം, 8 ഫെബ്രുവരി 2018 (19:26 IST)
കെഎസ്ആർടിസി പെൻഷൻ കുടിശിക ഉടൻ തന്നെ കൊടുത്തു തീർക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. പെൻഷൻ കുടിശിക കൊടുക്കാത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്.

2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ കുടിശിഖ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.  ഇതിനായി 600 കോടി രൂപ വായ്പ എടുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പെന്‍ഷന്‍ നല്‍കാനുള്ള തുക കണ്ടെത്തുന്നതിനായി സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിക്കാൻ ഈ മാസം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.

അതേസമയം, പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടു മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്‌തു. ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരൻ എന്നിവരാണു പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയത്. പെന്‍ഷന്‍ വൈകിയതിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യതയില്‍ അടുത്തിടെ സംസ്ഥാനത്ത് അഞ്ച് ആത്മഹത്യകള്‍ നടന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍