മയക്കുമരുന്ന് നല്‍കി മോഷണം; രാജധാനി എക്സ്പ്രസില്‍ ഇന്നലെ നടന്നത് വന്‍ കവര്‍ച്ച

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (16:02 IST)
രാജധാനി എക്സ്പ്രസില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ 12 ലക്ഷത്തോളം രൂപയാണ് മോഷണം പോയിരിക്കുന്നത്. ട്രെയിന്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ സ്റ്റേഷനില്‍ ഇന്ന് രാവിലെ എത്തയപ്പോഴാണ് കൈവശമുള്ള പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യാത്രക്കാര്‍ സ്റ്റേഷനില്‍ പരാതി നല്‍കി.
 
യാത്രക്കാരെ മയക്കുമരുന്ന് നല്‍കിയാണ് പ്രതി മോഷണം നടത്തിയിരിക്കുന്നത്. ട്രെയിനിലെ എട്ടോളം കോച്ചുകളില്‍ ഇത്തരം മോഷണം നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന് വിവരം. തങ്ങള്‍ക്ക് പെട്ടന്നു ഉറക്കം വരുന്നതുപോലെ തോന്നിയെന്നും ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ പേഴ്സും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരുടെ ഫോണ്‍, ലാപ്‌ടോപ്, സ്വര്‍ണാഭരണങ്ങള്‍,പണം തുടങ്ങിയവയാണ് മോഷണം പോയിരിക്കുന്നത്. നിലവില്‍ ആറ് യാത്രക്കാരുടെ കയ്യില്‍ നിന്ന് പണം നഷ്ടമായിട്ടുണ്ടെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.
Next Article