മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്ത സിബിഐ കോടതി ഉത്തരവിന് സ്റ്റേ

Webdunia
ബുധന്‍, 1 ഏപ്രില്‍ 2015 (11:08 IST)
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്ത സി ബി ഐ കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കേസില്‍ സി ബി ഐക്ക് കോടതി നോട്ടീസ് അയച്ചു. മൂന്ന് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും സി ബി ഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
 
കേസില്‍ മന്‍മോഹന്‍ സിംഗിനെ കൂടാതെ മറ്റ് അഞ്ചുപേരെയും സി ബി ഐ പ്രതി ചേര്‍ത്തിട്ടുണ്ട്. ഭരണഘടനാപരമായ തീരുമാനങ്ങള്‍ ഒരിക്കലും നിയമലംഘനമാവില്ലെന്ന് ചൂണ്ടിക്കാട്ടി മന്‍മോഹന്‍ സിംഗ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സി ബി ഐ കോടതിയുടെ ഉത്തരവില്‍ അവ്യക്തതകള്‍ ഉണ്ടെന്നും മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.
 
2005ല്‍ ഹിന്‍ഡാല്‍കോക്ക് കല്‍ക്കരിപ്പാടം അനുവദിച്ച കേസിലാണ് മന്‍മോഹന്‍ സിംഗ്, ഹിന്‍ഡാല്‍കോ ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ് എന്നിവരടക്കം ആറുപേരെ പ്രതി ചേര്‍ത്തത്. കേസിന്റെ വിചാരണക്കായി ഏപ്രില്‍ എട്ടിന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു.