വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ശ്രമിച്ച സെന്റ് സേവിയേഴ്‌സ് കോളേജ് പ്രിന്‍സിപ്പാളിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
ഗുജറാത്ത് മോഡല്‍ വികസനത്തെ വിമര്‍ശിച്ചുകൊണ്ട് ഫാദര്‍ ഫ്രെയ്‌സര്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഇ മെയിലാണ് വിവാദത്തിലായിരിക്കുന്നത്. സെന്റ് സേവിയേഴ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ഫ്രെയ്‌സര്‍ മസ്‌കരാനസ് തന്റെ പദവി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടു്പ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
ഗുജറാത്ത് മോഡല്‍ വികസനത്തെ രൂക്ഷമായി കത്തില്‍ വിമര്‍ശിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബുദ്ധിപരമായി വോട്ട് ചെയ്യണമെന്നും മതേതര ജനാധിപത്യത്തിന് തടസ്സം നില്‍ക്കുന്ന നേതാക്കളെ അധികാരത്തിലെത്തിക്കരുതെന്നും പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികള്‍ക്കയച്ച ഇമെയില്‍ കത്തില്‍ പറയുന്നു.
എല്ലാമതങ്ങളെയും ഒരേപോലെ ഉള്‍ക്കൊണ്ട് ഇന്ത്യയുടെ വികസനത്തിന് വേണ്ടി നിലകൊള്ളുന്ന നേതാക്കളെയാണ് രാജ്യത്തിന് വേണ്ടതെന്ന് ഫാദര്‍ ഫ്രെയ്‌സര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു. ഇമെയിലിന്റെ പകര്‍പ്പ് കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോര്‍പ്പറേറ്റുകളുടെ സഹായത്തോടെ വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്.